ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾക്കും ഇടയില്‍ വഴി തെറ്റി എകാകിയായി അലയുന്ന നാടോടി
“ആൾക്കൂട്ടത്തിൽ തനിയെ“ ആണെന്നത് ഒഴിച്ച് ഒരറിവും ഞാന്‍ നേടിയിട്ടില്ല ..
എനിക്ക് വിശ്വാസങ്ങളുടെ ഭാരങ്ങളില്ല..,
ആചാരങ്ങളും,ജാതിയും,മതവും,ദൈവങ്ങളുമില്ല...
ദീർഘവും ഹ്രസ്വവുമായ യാത്രകളിൽ എന്നെ കടന്ന് പോയവരുടെ പേരുകൾ എനിക്ക് അറിയില്ല തന്നെ…,
അവരുടെ കഥ പറഞ്ഞ് തുടങ്ങുവാന്‍ ഒരു പക്ഷെ അതൊക്കെ എന്തിനറിയണം....,
ജീവിതത്തിന്റെ സമാന്തരങ്ങളിൽ നിങ്ങൾക്കൊപ്പം അലഞ്ഞ് തിരിയാന്‍ വിധിക്കപ്പെട്ട ഒരു അപരിചിതന്റെ കാഴ്ചകളാണ് ഇതെല്ലാം
No comments:
Post a Comment