““ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും
ഗോപുര വാതിൽ തുറക്കും,ഞാൻ ഗോപ കുമാരനെ കാണും“
ചാറ്റൽ മഴയുടെ താളം പതിയെ,പതിയെ മാഞ്ഞ് പോകുന്ന ഒരു ബസ്സു യാത്രയിൽ തീർത്തും യാദ്രശ്ശ്ചികമായാണ് ഈ പാട്ട് കേട്ടത്.ബസ്സ് ജനാലയുടെ വിദൂര ചിത്രങ്ങളിൽ അകന്ന് മറയുന്ന പാലക്കാടൻ കരിമ്പനകൾ ഈ പാട്ടിനൊപ്പം മറ്റെന്തോക്കെയോ ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ആകാശവും,ഭൂമികയും കാതോർത്ത് നിൽക്കുന്ന ഗന്ധർവ്വ ഗായകന്റെ വിമ്മോഹനമായ ശബ്ദത്തിൽ ഈ ഗാനം ഒഴുകിയെത്തിയിട്ട് കാലം ഏറെയാവുന്നു.അതിനു ശേഷം ഗോപുര വാതിലുകൾ പലവട്ടം തുറന്നടഞ്ഞു..ദേവ സന്നിധിയിൽ പ്രശസ്തരും അപ്രശ്തരുമായ ഒരു പാടു മനുഷ്യർ വന്ന് മടങ്ങി പോയി.പക്ഷെ വിചിത്രം,. മലയാളിയുടെ ഇതു വരെയുള്ള ഓർമ്മകളെയും കാഴ്ചകളെയും ഏഴു സ്വരങ്ങളുടെ മായികമായ ഒരു നൂലിഴയിൽ കോർത്തെടുത്ത ഗായകനു മുന്നിൽ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു.
ദശാബ്ദങ്ങളായി യേശുദാസിന്റെ ശബ്ദമത്രെ പല നിറങ്ങളുള്ള ദേവകളെയും വിളിച്ച് ഉണർത്തുന്നത്,പാതിരാവിന്റെ ഹ്രസ്വ നിദ്രകളിലേക്ക് അവർ യാത്രയാവുന്നതും ഈ സ്വരമാധുരിയിലാണ്.പക്ഷെ ദൈവങ്ങളെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനിറങ്ങിയ ചിലർ എപ്പോഴോ മതിലുകളും വാതിലുകളും പണിത് തുടങ്ങിയിരിക്കുന്നു.മതിൽക്കെട്ടിന്നകത്തു നിന്ന് ആരും പുറത്തിറങ്ങാതെ ആരും അകത്ത് കയറാതെ അവർ സ്വയം കാവൽക്കാരുമായി മാറുന്നു. ഇപ്പോൾ അവർ ശ്രമിക്കുന്നത് വെളിച്ചത്തിന്റെ അവസാനത്തെ ജാലകങ്ങളും അടച്ചിടുവാനാണ്.
ഇവിടെ തന്നെ കാണുവാൻ വന്ന മനുഷ്യസ്നേഹികളായ പ്രജകളെ കാണാതെ ദേവനും ദു:ഖിക്കുന്നുണ്ടാകം.പക്ഷെ എന്തു ചെയ്യാം .. നമ്മുക്കിഷ്ടം എപ്പോഴും മതിലുകളും വാതിലുകളും പണിതു കൊണ്ടിരിക്കാനാണ്.
ആളുകള്‍ അര്‍ത്ഥമറിയാതെ ഘോരഘോരം പറയും "തത്വമസി", പക്ഷെ അതിന്റെ അര്‍ത്ഥവ്യാപ്തി ആരും മനസിലാക്കുന്നില്ല ...
ReplyDeleteഅത് മനസിലാകാത്ത കാലത്തോളം മതിലുകള്‍ ഉണ്ടായിക്കൊന്ടെയിരിക്കും
വളരെ സത്യം ദീപു...
ReplyDelete‘ദൈവം‘ ആണ് എക്കാലത്തേയും ഏറ്റവും ലാഭകരമായ കച്ചവട തന്ത്രം.
ReplyDelete